ഡൽഹി: ഇന്ത്യൻ ഓഹരിവിപണിയെ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച്. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ‌്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്റെ വിദേശത്തെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തൽ. നേരത്തെ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ഇന്ന് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ജനുവരിയിൽ ഹിൻഡൻബെർഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോർട്ട് ഓ ഹരി വിപണിയിൽ കൂപ്പുകുത്തലിന് കാരണമായിരുന്നു. അദാനി കമ്പനികളിൽ വലിയ തട്ടിപ്പ് നട ക്കുന്നുവെന്നായിരുന്നു ആരോപണം. വിദേശരാ ജ്യങ്ങളിൽ കടലാസ് കമ്പനികൾ സ്ഥാപിച്ച് സ്വ ന്തം കമ്പനി ഓഹരികളിലേക്ക് നിക്ഷേപമൊഴുക്കി ഓഹരി വിലപെരുപ്പിച്ചുവെന്നും ഈ ഓഹരികൾ ഈട് നൽകി വായ്‌പകൾ ലഭ്യമാക്കിയെന്നു മായിരുന്നു അദാനിക്കെതിരായ പ്രധാന ആരോ ണം. അദാനി ഗ്രൂപ് ഓഹരികളുടെ വിപണി മൂല്യ ത്തിൽ ഏകദേശം 12.5 ലക്ഷം കോടിരൂപയുടെ ഇടിവിന് ഇത് കാരണമായിരുന്നു.
Hindon Burge entangles Adani and SEBI Chairperson Madhabi.